ദക്ഷിണാഫ്രിക്കന്‍ കാര്‍ വിപണിയിലേക്ക് തിരിച്ചുവരവ് നടത്തുമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമാക്കി ടാറ്റ മോട്ടോഴ്‌സ്. ദക്ഷിണാഫ്രിക്കന്‍ വിപണിയിലേക്കുള്ള രണ്ടാം വരവില്‍ പഞ്ച്, ഹാരിയര്‍, കര്‍വ്, ടിയാഗോ എന്നിങ്ങനെ നാലു മോഡലുകളാണ് ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ ശക്തമായ മുന്നേറ്റമാണ് ദക്ഷിണാഫ്രിക്കയിലേക്ക് വീണ്ടും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്‌സിന് പ്രചോദനമായത്.
ആറു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ദക്ഷിണാഫ്രിക്കന്‍ വിപണിയിലേക്ക് വീണ്ടും ടാറ്റ മോട്ടോഴ്‌സ് എത്തുന്നത്. 2004ലാണ് ഇന്‍ഡികയും ഇന്‍ഡിഗോയുമായി ടാറ്റ മോട്ടോഴ്‌സ് ആദ്യമായി ദക്ഷിണാഫ്രിക്കന്‍ പാസഞ്ചര്‍ വാഹന വിപണിയിലേക്കെത്തുന്നത്. പിന്നീട് വിസ്ത, സഫാരി, അരിയ എന്നീ മോഡലുകളും ടാറ്റ ദക്ഷിണാഫ്രിക്കയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ വിപണിയില്‍ നിന്നും പ്രതീക്ഷിച്ച പ്രതികരണം ലഭിക്കാതെ വന്നതോടെ 2019ല്‍ ടാറ്റ മോട്ടോഴ്‌സ് അവിടുത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു.
**മോട്ടസ് ഹോള്‍ഡ്‌സ് ലിമിറ്റഡുമായി ചേര്‍ന്നാണ് ടാറ്റ ഇത്തവണ**
ദക്ഷിണാഫ്രിക്കയിലേക്കെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ ടാറ്റയുടെ പാസഞ്ചര്‍ വാഹനങ്ങളുടെ വിതരണക്കാര്‍ മോട്ടസ് ഹോള്‍ഡ്‌സ് ലിമിറ്റഡായിരിക്കും. ജോഹന്നാസ്ബര്‍ഗില്‍ നടന്ന ചടങ്ങില്‍ ഹാരിയര്‍, കര്‍വ്, പഞ്ച്, ടിയാഗോ മോഡലുകള്‍ ടാറ്റ അവതരിപ്പിച്ചു. ഇന്ത്യയില്‍ നിര്‍മിച്ച ശേഷമായിരിക്കും ഈ വാഹനങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റി അയക്കുക. ടിഎംപിവി തുടക്കത്തില്‍ 40 ഡീലര്‍ഷിപ്പുകള്‍ വഴിയാണ് ടാറ്റ വാഹനങ്ങള്‍ വില്‍ക്കുക. 2026 ആവുമ്പോഴേക്കും ഡീലര്‍ഷിപ്പുകളുടെ എണ്ണം 60ലേക്ക് ഉയര്‍ത്തുകയെന്നതും ലക്ഷ്യമാണ്.
‘ആഗോള വിപണിയിലേക്കുള്ള ടാറ്റ മോട്ടോഴ്‌സിന്റെ യാത്രയില്‍ നിര്‍ണായകമാണ് ദക്ഷിണാഫ്രിക്കയിലേക്കുള്ള തിരിച്ചുവരവ്. പുതു സാങ്കേതികവിദ്യയും സുരക്ഷയും ആധുനിക ഡിസൈന്‍ സവിശേഷതകളുമുള്ള ഞങ്ങളുടെ വാഹനങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ ആവേശത്തിലാണ്’ എന്നായിരുന്നു ടാറ്റ വാഹനങ്ങള്‍ അവതരിപ്പിക്കുന്ന ചടങ്ങില്‍ ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ ലിമിറ്റഡ് എംഡി ശൈലേഷ് ചന്ദ്ര പറഞ്ഞത്.
ടാറ്റ ദക്ഷിണാഫ്രിക്കയില്‍ അവതരിപ്പിച്ച വാഹനങ്ങളില്‍ ഫ്‌ളാഗ്ഷിപ്പ് എന്നു വിശേഷിപ്പിക്കാനാവുക ഹാരിയറിനെയാണ്. മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തില്‍ പെടുന്ന ഹാരിയറിന് 4.6 മീറ്റര്‍ നീളമുണ്ട്. 2.0 ലീറ്റര്‍ ക്രയോട്ടെക് ഡീസല്‍ എന്‍ജിനാണ് കരുത്ത്. 168ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് മാനുവല്‍/ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുമായാണ് എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്.
4,308എംഎം നീളമുള്ള ടാറ്റ കര്‍വ് കൂപെ എസ്‌യുവി വിഭാഗത്തില്‍ പെടുത്താവുന്ന വാഹനമാണ്. 1.2 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 118 ബിഎച്ച്പി കരുത്തും 170എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. പഞ്ചിലും ടിയാഗോയിലും 1.2 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് എന്‍ജിനാണുള്ളത്. പഞ്ച് 86ബിഎച്ച്പി കരുത്തും പരമാവധി 115എന്‍എം ടോര്‍ക്കും പുറത്തെടുക്കുമ്പോള്‍ ടിയാഗോ 84ബിഎച്ച്പി കരുത്തും പരമാവധി 113 എന്‍എം ടോര്‍ക്കുമാണ് പുറത്തെടുക്കുക.
പഞ്ച്, ഹാരിയര്‍, കര്‍വ്, ടിയാഗോ… ദക്ഷിണാഫ്രിക്കയിലേയ്ക്കുള്ള തിരിച്ചുവരവ് ഗ്രാൻഡാക്കാൻ ടാറ്റ

One Comment
Lorem ipsum dolor sit amet, consectetur adipisicing elit. Minima incidunt voluptates nemo, dolor optio quia architecto quis delectus perspiciatis. Nobis atque id hic neque possimus voluptatum voluptatibus tenetur, perspiciatis consequuntur.