ബഹിരാകാശ യാത്രികനായ ശുഭാംശു ശുക്ല ഐഎഎസ്എസിൽനിന്നും പകർത്തിയ ഇന്ത്യയുടെ അതിമനോഹരമായ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.ആക്സിയോം ദൗത്യത്തിന്റെ ഭാഗമായി നടത്തിയ യാത്രയിലെ ബഹിരാകാശ നിലയത്തിൽ നിന്നുള്ള (ISS) ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. എക്സിൽ (മുൻപ് ട്വിറ്റർ) പങ്കുവെച്ച വിഡിയോയിൽ ഇന്ത്യയുടെ മനോഹരമായ കാഴ്ചകൾ ഒപ്പിയെടുത്തിരിക്കുന്നു.
*- Watch the video in landscape with screen brightness high.
While on orbit I tried to capture picture and videos so that I can share this journey with you all….
This is a Timelapse video of Bharat from space.
വിഡിയോയിൽ കാണുന്ന പർപ്പിൾ നിറത്തിലുള്ള മിന്നലുകൾ രാജ്യത്തുടനീളമുള്ള ഇടിമിന്നലുകളാണ്, തുടർന്ന് ഹിമാലയ പർവതനിര മങ്ങിത്തെളിയുന്നതും അതിനുശേഷം ഭ്രമണപഥത്തിൽ ഒരു സൂര്യോദയം നടക്കുന്നതും കാണാം. നക്ഷത്രങ്ങൾ തിളങ്ങുന്ന പശ്ചാത്തലത്തിലാണ് ഈ ദൃശ്യങ്ങളെല്ലാം ഒപ്പിയെടുത്തിരിക്കുന്നത്. പ്രകൃതിയുടെ മനോഹരമായ നൃത്തം ഒടുവിൽ അതിശയകരമായ കാഴ്ചയായി മാറുന്നത് കാണേണ്ടതുതന്നെയാണ് എന്ന് ശുഭാംശു ശുക്ല കൂട്ടിച്ചേർത്തു.