Home / Politics / ‘മുഖ്യമന്ത്രി വീമ്പ് പറയുന്നത് കുഞ്ഞഹമ്മദിനെതിരെയുള്ള പരാതി രണ്ടാഴ്‌ച കൈയിൽ വച്ചിട്ട് , ചെന്നിത്തല

‘മുഖ്യമന്ത്രി വീമ്പ് പറയുന്നത് കുഞ്ഞഹമ്മദിനെതിരെയുള്ള പരാതി രണ്ടാഴ്‌ച കൈയിൽ വച്ചിട്ട് , ചെന്നിത്തല

കോൺഗ്രസ് നേതാക്കളെ സ്ത്രീ ലമ്പടന്മാരെന്ന് വിശേഷിപ്പിച്ച മുഖ്യന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. സംവിധായകൻ പി ടി കുഞ്ഞു മുഹമ്മദിനെരിയായ പരാതി രണ്ടാഴ്ച കൈയിൽ വച്ചിട്ടാണ് മുഖ്യമന്ത്രി വീമ്പു പറയുന്നെതെന്ന് ചെന്നിത്തല പറഞ്ഞു. തങ്ങളെ കൊണ്ട് കൂടുതൽ പറയിപ്പിക്കരുതെന്നും ചെന്നിത്തല ആഞ്ഞടിച്ചു. തദ്ദേശ തെരഞ്ഞടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ദിവസമായ ഇന്നാണ് ആരോപണം പ്രത്യാരോപണവുമായി ഭരണ പക്ഷവും പ്രതിപക്ഷവും രംഗത്ത് എത്തിയത്.

കോൺഗ്രസിലെ സ്ത്രീ ലംബടന്മാർ എന്താണ് കാട്ടി കൂട്ടുന്നതെന്നും ലൈംഗിക വൈകൃത കുറ്റവാളികളെ വെൽ ഡ്രാഫ്റ്റഡ് എന്ന് പറഞ്ഞ് ന്യായീകരിക്കുന്നത് ജനം തള്ളിക്കളയുമെന്നുമാണ് പിണറായി വിജയൻ പറഞ്ഞത്. സ്ത്രീ ലമ്പടന്മാർക്ക് ഉന്നത പദവി നൽകുന്നതാണ് സിപിഎമ്മിന്റെ ശീലം. സിപിഎമ്മിലെ സ്ത്രീലമ്പടന്മാരെ നിലയ്ക്ക് നിറുത്തണമെന്നും വീമ്പു പറയുന്നതിന് പരിധിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

സ്ത്രീ പീഡനം നടത്തിയവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണ്, സ്വന്തം പാർട്ടിക്കാരാനാണെങ്കിൽ പരാതി അലമാരയിൽ വച്ച് പൂട്ടുന്നതാണ് മുഖ്യമന്ത്രിയുടെ ശീലമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *