Home / Politics / രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് സർക്കാർ

രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് സർക്കാർ

രാഹുൽ മാങ്കൂട്ടത്തിലിന് മുൻ‌കൂർ ജാമ്യം അനുവദിച്ച കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സർക്കാർ.

ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ രാഹുലിനെതിരെ പല കേസുകൾ ഉണ്ടെന്നും ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും പറയുന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. ബലാത്സംഗം ചെയ്തുവെന്ന രണ്ടാമത്തെ കേസിലാണ് മുൻ‌കൂർ ജാമ്യം ലഭിച്ചത്.

ആദ്യത്തെ കേസിൽ കീഴ്‌കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് രാഹുൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഡിസംബർ 15 ന് വീണ്ടും വാദം കേൾക്കും വരെ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. ഇതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ രാഹുൽ ഇന്ന് പാലക്കാട്ടെത്തി. രണ്ടാമത്തെ പരാതി ലഭിച്ചതിനെ തുടർന്ന് ഇയാളെ കോൺഗ്രസിൽ നിന്നും പുറത്താക്കിയിരുന്നു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *