‘ഗ്യാസ് പോയ മോഡി ഗ്യാരണ്ടി’ എന്ന മുദ്രാവാക്യവുമായി മഹിള കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വീട്ടമ്മമാർ ശനിയാഴ്ച അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് കവടിയാർ നിർമ്മല ഭവൻ സ്കൂളിന് സമീപം ബി.പി ഗ്യാസ് ഏജൻസിക്ക് മുന്നിൽ നടന്ന അടുപ്പുകൂട്ടി സമരം സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി ഉത്ഘാടനം ചെയ്തു.
പാചക വാതകം ഇല്ലാതാക്കി എന്നതാണ് മോഡിയുടെ ഗ്യാരണ്ടിയെന്ന് ജെബി മേത്തർ പറഞ്ഞു. പ്രതിസന്ധി ഇല്ലെന്ന് പറയുമ്പോൾ എന്തു കൊണ്ട് ജനങ്ങൾക്ക് ഗ്യാസ് കിട്ടുന്നില്ലെന്ന് പറയണം. തൃശൂർ എടുത്തതു പ്പോലെ അടുക്കളയിലെ ഗ്യാസും സുരേഷ് ഗോപി എടുത്തിരിക്കുകയാണ്. കോൺഗ്രസ് ഭരണകാലത്ത് സുരേഷ് ഗോപിയുടെ വീട്ടിലും 400 രൂപ ഗ്യാസ് സിലണ്ടർ കിട്ടിയിരുന്നതായും അവർ പറഞ്ഞു.
ബ്ലോക്ക്, മണ്ഡലം തലങ്ങളിലും അടുത്ത ദിവസങ്ങളിൽ അടുപ്പു കൂട്ടി സമരം സംഘടിപ്പിക്കുമെന്നും അവർ അറിയിച്ചു.
കെ.പിസി സി ജനറൽ സെക്രട്ടറി ആർ. ലക്ഷമി, ജില്ലാ പ്രസിഡണ്ട് ഗായത്രി വി നായർ, സംസ്ഥാന ഭാരവാഹികളായ എൽ. അനിത, ഷാമിലാ ബീഗം, ദീപ അനിൽ എന്നിവർ നേതൃത്വം നൽകി.










