Home / Politics / ‘സ്വർണ്ണം കട്ടത് ആരപ്പാ’ ഹിറ്റ് പാരഡി ഗാനത്തിന്റെ വരികളുമായി അണികളെ കൈയിലെടുത്ത് രാഹുൽ ഗാന്ധി

‘സ്വർണ്ണം കട്ടത് ആരപ്പാ’ ഹിറ്റ് പാരഡി ഗാനത്തിന്റെ വരികളുമായി അണികളെ കൈയിലെടുത്ത് രാഹുൽ ഗാന്ധി

പത്തനംതിട്ടയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. വേദിയിൽ ‘പോറ്റിയെ കേറ്റിയെ’, എന്ന ഹിറ്റ് പാരഡി പാട്ടിന്റെ വരികൾ പാടിയാണ് ശബരിമല സ്വർണ്ണക്കൊള്ളയെ കുറിച്ച് രാഹുൽ ഗാന്ധി സംസാരിച്ചത്.

യുഡിഎഫ് പൊതുസമ്മേളനത്തിൽ പ്രസംഗിക്കവേയാണ് രാഹുൽ ഗാന്ധി രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന്റെ ശൈലി സ്വീകരിച്ചത്. “സ്വർണ്ണം കട്ടത് ആരാപ്പ” എന്നദ്ദേഹം പാടിയതും ‘സഖാക്കളാണേ അയ്യപ്പ’ എന്ന് സദസ്സ് ഏറ്റു പാടുകയായിരുന്നു. സംസ്ഥാന സർക്കാരിനെയും എൽഡിഎഫിനെയും പ്രസംഗത്തിൽ അദ്ദേഹം കടന്നാക്രമിച്ചു. കേരളത്തിൽ ഇത്രയേറെ അഴിമതി ആരോപണങ്ങളും സ്വർണ്ണക്കൊള്ള കേസുകളും ഉണ്ടായിട്ടും കേന്ദ്ര ഏജൻസികൾ എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് നേരെ വിരലനക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു.

മോദിയും പിണറായിയും തമ്മിലുള്ള ‘അവിശുദ്ധ ബന്ധം’

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രാഹുൽ ആഞ്ഞടിച്ചു. കേന്ദ്രസർക്കാർ പ്രതിപക്ഷ നേതാക്കളെ ജയിലിലടയ്ക്കുമ്പോഴും കേരള മുഖ്യമന്ത്രിയെ മാത്രം തൊടാത്തത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ടിന്റെ തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി തകർക്കുകയാണെന്നും വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് അവർ പടർത്തുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

"കേന്ദ്ര ഏജൻസികൾ പ്രതിപക്ഷ മുഖ്യമന്ത്രിമാരെ വേട്ടയാടുമ്പോൾ കേരള മുഖ്യമന്ത്രിയെ മാത്രം സംരക്ഷിക്കുന്നത് എന്തുകൊണ്ടാണ്?,' രാഹുൽ ഗാന്ധി ചോദിച്ചു. 

തന്റെ പ്രസംഗത്തിലുടനീളം കേരളത്തിലെ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും ഉയർത്തിക്കാട്ടിയ രാഹുലിന്റെ പാരഡി പ്രയോഗം സോഷ്യൽ മീഡിയയിലും ഹിറ്റ് ആയിരിക്കുകയാണ്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *