Home / Politics / ‘മുഖ്യമന്ത്രീ ശ്രദ്ധിക്കുമല്ലോ’, വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് വി ഡി സതീശൻ

‘മുഖ്യമന്ത്രീ ശ്രദ്ധിക്കുമല്ലോ’, വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് വി ഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും സംവാദത്തിന് ക്ഷണിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. “സംവാദമാകാം എന്ന് പറഞ്ഞിട്ട് 24 മണിക്കൂർ കഴിഞ്ഞു. സ്ഥലവും സമയവും ഇത് വരെ തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ. മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്താം,” വി ഡി സതീശൻ ഇന്ന് രാവിലെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

മു​ഖ്യ​മ​ന്ത്രി​യെ പ്രതിപക്ഷ നേതാവ് ഞാ​യ​റാ​ഴ്ച പ​ര​സ്യ​സം​വാ​ദ​ത്തി​ന്​ വെ​ല്ലു​വി​ളി​ച്ചി​രു​ന്നു. ഇതിന് മ​റു​പ​ടി​യാ​യി, വി​ക​സ​ന​ത്തി​ൽ സം​വാ​ദ​ത്തി​നു​ണ്ടോ എ​ന്ന് മുഖ്യമന്ത്രി ഫേ​സ്ബു​ക്കിൽ ചോദിച്ചിരുന്നു. ‘എ​ന്നാ​ൽ ഇ​നി ഇ​തി​ൽ സം​വാ​ദം ആ​യാ​ലോ’’ എ​ന്ന്​ ചോ​ദി​ച്ച് മു​ഖ്യ​മ​ന്ത്രി, സ​ർ​ക്കാ​റി​ന്‍റെ 37 നേ​ട്ട​ങ്ങ​ൾ പ​റ​യു​ന്ന കാ​ർ​ഡു​ക​ൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഈ പോസ്റ്റ് മന്ത്രിമാരും മറ്റു ഇടതു പക്ഷക്കാരും ഷെയർ ചെയ്തിരുന്നു. ഇതിനു പി​ന്നാ​ലെ മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും ഇ​ത്​ പ​ങ്കു​വെ​ച്ചു. എ​ല്ലാ കാ​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ ന​മു​ക്ക്​ നോ​ക്കാം എ​ന്ന് കൊല്ലത്തു നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു. പി​ന്നാ​ലെ വി ​ഡി സ​തീ​ശ​ന്‍റെ പോ​സ്റ്റ്​ വ​ന്നു. ‘‘സം​വാ​ദ​ത്തി​ന്​ ത​യ്യാർ എ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ സ്ഥി​തി​ക്ക്​ സ്ഥ​ല​വും സ​മ​യ​വും കൂ​ടി അ​ദ്ദേ​ഹ​ത്തി​ന്​ തീ​രു​മാ​നി​ക്കാം. പ​റ​യു​ന്ന സ്ഥ​ല​ത്ത്, പ​റ​ഞ്ഞ സ​മ​യ​ത്ത്​ ഞാ​നെ​ത്തും. ബാ​ക്കി ജ​നം തീ​രു​മാ​നി​ക്ക​ട്ടെ’’ എ​ന്നാ​യി​രു​ന്നു പോസ്റ്റ്.

തുടർന്നാണ് ഇന്ന് വീണ്ടും സംവാദം ഓർമ്മിപ്പിച്ച് പ്രതിപക്ഷ നേതാവ് പോസ്സ് ഇട്ടത്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *