പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ പ്രചാരണത്തിന് വരുന്നത് പിണറായി വിജയന് വേണ്ടിയാണോ എന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല. ഓരോ തവണ കേരളത്തിലേക്ക് വരുമ്പോഴും കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിന്റെ നാലൊന്ന് ശക്തിയില്‍ സി.പി.എമ്മിനെ വിമര്‍ശിക്കുന്നില്ല. പിണറായി വിജയനെ പേരെടുത്ത് പറഞ്ഞ് മോദി ഒരു പ്രചാരണ പരിപാടിയിലും വിമര്‍ശിച്ചതായി കാണാനില്ല. പിണറായിയും അങ്ങനെ തന്നെയാണ്. ഇവര്‍ പരസ്പര സഹകരണ സംഘമായിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ശബരിമല വിഷയത്തില്‍ ഇടതുസര്‍ക്കാര്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോള്‍ അതില്‍ കോണ്‍ഗ്രസിനെ വലിച്ചു കയറ്റാനാണ് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിലുടെ ശ്രമിക്കുന്നത്. നാളിതുവരെ പിണറായി സര്‍ക്കാര്‍ പ്രതിസ്ഥാനത്ത് വന്ന കേസുകളില്‍ അവരെ രക്ഷപ്പെടുത്തിയെടുക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഇറക്കി പരസ്പരം ഡീല്‍ ഉറപ്പിച്ചവരാണ് മോദിയും പിണറായിയും. അവരാണ് ഇപ്പോള്‍ പറയുന്നത് ശബരിമലയിലെ സ്വര്‍ണം കട്ടവരെ ജയിലില്‍ അടക്കുമെന്ന്. അതും കേരളത്തില്‍ അധികാരത്തില്‍ വരുമ്പോള്‍. അധികാരത്തില്‍ പോയിട്ട് ബി.ജെ.പിയെ അക്കൗണ്ട് തുറക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ല. ബി.ജെപി- സി.പി.എം ഡീല്‍ തിരിച്ചറിഞ്ഞ ജനം യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
യു.ഡി.എഫ് മുന്നേറ്റം ബി.ജെ.പിയെയും ഇടതുപക്ഷത്തെയും വിരളിപിടിപ്പിക്കുന്നു
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യു.ഡി.എഫ് കൈവരിച്ച മുന്നേറ്റവും ജനസ്വീകാര്യതയും ബി.ജെ.പിയെയും ഇടതുപക്ഷത്തെയും ഒരേ സമയം ഭയപ്പെടുത്തുകയും വിരളിപിടിപ്പിക്കുകയുമാണെന്ന് കോണ്‍ഗ്രസ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല. ഇതിന്റെ ഭാഗമായിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കും നേതാക്കള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങള്‍ അവര്‍ സംഘടിപ്പിക്കുന്നത്. പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രമേഷ് പിഷാരടിയെ ബി.ജെ.പിയുടെ നേതൃത്വത്തിലാണ് തടസപ്പെടുത്തിയത് എങ്കില്‍ തൃക്കരീപ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സന്ദീപ് വര്യരെ തടഞ്ഞത് സി.പി.എം പ്രവര്‍ത്തകരാണ്.
കൂടാതെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ശശി തരൂര്‍ എം.പിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ വണ്ടൂരില്‍ ആക്രമണം നടന്നു. മുമ്പ് ആറമുളയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കിയെ വോട്ട് അഭ്യര്‍ത്ഥന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയതും വാര്‍ത്തയായിരുന്നു. ഇതെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത കണ്ട് വിരളി പിടിച്ചാണ് ബി.ജെ.പി- സി.പി.എം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.










