Home / Politics / പരാജയ ഭീതിയില്‍ സമനില തെറ്റിയ സി.പി.എം യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെയും പ്രവര്‍ത്തകരെയും ആക്രമിക്കുന്നു: വി ഡി സതീശൻ

പരാജയ ഭീതിയില്‍ സമനില തെറ്റിയ സി.പി.എം യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെയും പ്രവര്‍ത്തകരെയും ആക്രമിക്കുന്നു: വി ഡി സതീശൻ

നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയ ഭീതിയില്‍ സമനില തെറ്റിയ സി.പി.എം സംസ്ഥാന വ്യാപകമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെയും പ്രവര്‍ത്തകരെയും ആക്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരെയും വാമനപുരത്ത് സുധീര്‍ഷാ പാലോടിന്റെ പ്രചരണ വാഹനത്തെയും പ്രവര്‍ത്തകരെയും സി.പി.എം ക്രിമിനലുകള്‍ ആക്രമിച്ചു.

ജനം തോല്‍പ്പിക്കുമെന്ന് ഉറപ്പായതിന്റെ അസ്വസ്ഥതയില്‍ അക്രമം അഴിച്ചുവിടാനാണ് സി.പി.എം ശ്രമം. ശബരിമലയിലെ സ്വര്‍ണവും രക്തസാക്ഷികളുടെ ഫണ്ടും കൊള്ളയടിച്ചതിന് പിടിക്കപ്പെട്ട സി.പി.എം കേരളത്തിന് മുന്നില്‍ നാണംകെട്ട് നില്‍ക്കുകയാണ്.

തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ അക്രമത്തിലൂടെ ഭരണം നിലനിര്‍ത്താമെന്നത് സി.പി.എമ്മിന്റെ വ്യാമോഹം മാത്രമാണ്. കേരളം കൊള്ളയടിക്കുകയും ക്രിമിനല്‍- മാഫിയ സംഘത്തെ പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സി.പി.എമ്മിനും എല്‍.ഡി.എഫിനും തിരഞ്ഞെടുപ്പില്‍ ജനം ശക്തമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *