Home / Politics / ‘തരത്തിൽ പോയി കളിക്ക് നികേഷേ,’ പരിപ്പ് എടുക്കും പരാമർശത്തിൽ മറുപടിയുമായി ദീപ്‌തി മേരി വർഗീസ്

‘തരത്തിൽ പോയി കളിക്ക് നികേഷേ,’ പരിപ്പ് എടുക്കും പരാമർശത്തിൽ മറുപടിയുമായി ദീപ്‌തി മേരി വർഗീസ്

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയ്ക്ക് എതിരായ നികേഷ് കുമാറിന്റെ ‘പരിപ്പ് എടുക്കും’ പരാമര്‍ശത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്. തിരുവനന്തപുരത്ത് പ്രചാരണ പരിപാടിക്കിടെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശത്തില്‍ തുടങ്ങിയ വാക്ക്പോരിന്റെ തുടര്‍ച്ചാണ് ദീപ്തി മേരി വര്‍ഗീസിന്റെ പ്രതികരണം. നികേഷ് കുമാര്‍ രേവന്ത് റെഡ്ഡിക്കെതിരേ നടത്തിയ ‘നിന്റെ പരിപ്പ് ഞങ്ങള്‍ എടുക്കും’ എന്ന പ്രയോഗത്തിനെതിരേയാണ് ദീപ്തി മേരി വര്‍ഗീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പോസ്റ്റിനൊപ്പം കെ സുധാകരനും എം വി രാഘവനും ഒന്നിച്ചിരിക്കുന്ന പടവും പങ്കു വച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണ്ണ രൂപം താഴെ,

തെലങ്കാനയുടെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരിപ്പെടുക്കമെന്ന് പറഞ്ഞ എം വി നികേഷ് കുമാറിനോടാണ്; സിപിഎം പരിപ്പ് എടുക്കും എന്ന് പറഞ്ഞ ഒരു നേതാവ് ഉണ്ടായിരുന്നു കേരള രാഷ്ട്രീയത്തിൽ. പറഞ്ഞുവരുമ്പോൾ നികേഷ് കുമാറിന്റെ പിതാവായിട്ട് വരും, സാക്ഷാൽ എം വി രാഘവൻ.

അദ്ദേഹത്തിന്റെ പരിപ്പെടുക്കാൻ സിപിഎം ശ്രമിച്ച കാലത്ത് അദ്ദേഹത്തെ സംരക്ഷിച്ചുകൊണ്ട് ജീവൻ രക്ഷിച്ചുകൊണ്ട് എം എൽ എ യും മന്ത്രിയുമാക്കിയ പ്രസ്ഥാനത്തിൻ്റെ പേര് കോൺഗ്രസ്സെന്നാണ്.

അന്ന് സിപിഎമ്മിനെ കൊണ്ട് എടുക്കാൻ കഴിയാത്ത പരിപ്പൊന്നും അച്ഛനെ കൊല്ലാൻ നടന്നവരുടെ പാളയത്തിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന നികേഷ് കുമാർ വിചാരിച്ചാൽ എടുക്കാൻ പറ്റില്ല. തരത്തിൽ പോയി കളിക്ക് നികേഷേ.

Tagged:

Leave a Reply

Your email address will not be published. Required fields are marked *