Home / Politics / വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണം കേരളത്തിൽ ആരംഭിച്ചു; സമയക്രമത്തിൽ ബിജെപി ഒഴികെയുള്ള പാർട്ടികൾക്ക് എതിർപ്പ്

വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണം കേരളത്തിൽ ആരംഭിച്ചു; സമയക്രമത്തിൽ ബിജെപി ഒഴികെയുള്ള പാർട്ടികൾക്ക് എതിർപ്പ്

സംസ്ഥാനത്ത് വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ നടപടികൾ ചൊവ്വാഴ്ച ആരംഭിച്ചു. വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ സമയക്രമത്തെക്കുറിച്ച് ബിജെപി ഒഴികെയുള്ള നിരവധി രാഷ്ട്രീയ പാർട്ടികൾ എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്.

പരിഷ്കരണത്തിന്റെ ഭാഗമായി, ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒമാർ) വീടുതോറും കയറി ഫോമുകൾ വിതരണം ചെയ്യാനും പൂരിപ്പിച്ച ഫോമുകൾ തിരികെ വാങ്ങാനും തുടങ്ങിയിട്ടുണ്ട്. വീടുകളിൽ കയറുന്നത് കുറയ്ക്കുന്നതിനും സമയം ലാഭിക്കുന്നതിനും പൂരിപ്പിച്ച ഫോമുകൾ അതത് ദിവസം തന്നെ തിരികെ വാങ്ങുയെന്നതാണ് ഉദ്ദേശമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി പറഞ്ഞു. ഇതിനായി റസിഡന്റസ് അസോസിയേഷനുകളുടെ സഹായം തേടുകയോ വോട്ടർമാരെ മുൻകൂട്ടി ഫോണിൽ ബന്ധപ്പെടുകയോ ചെയ്യുമെന്ന് കളക്ടർ അറിയിച്ചു.

2002 ലെ പട്ടികയുമായി ബന്ധിപ്പിച്ചിട്ടുള്ള, 2025 ലെ പട്ടികയിൽ പേരുള്ള വോട്ടർമാർ അധിക രേഖകളില്ലാതെ പൂരിപ്പിച്ച ഫോം മാത്രമേ സമർപ്പിക്കേണ്ടതുള്ളൂവെന്നും കളക്ടർ വ്യക്തമാക്കി. രണ്ട് വർഷങ്ങളിലും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച 12 രേഖകളിൽ ഒന്ന് നൽകണം.
താത്ക്കാലികമായി നിയോജകമണ്ഡലത്തിന് പുറത്ത് താമസിക്കുന്ന വോട്ടർമാർക്ക് ഫോം ഓൺലൈനായി ഡൗൺലോഡ് ചെയ്ത് സമർപ്പിക്കാം. അല്ലെങ്കിൽ ബിഎൽഒ യ്ക്ക് വിവരങ്ങൾ നൽകാൻ ഒരു ബന്ധുവിനെ ചുമതലപ്പെടുത്താമെന്നും കളക്ടർ കൂട്ടിച്ചേർത്തു.

പുതുക്കിയ അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി 7 ന് പ്രസിദ്ധീകരിക്കും.

Tagged:

Leave a Reply

Your email address will not be published. Required fields are marked *