Home / Kerala / മദ്യപിച്ച് വാഹനം ഓടിച്ച് അപകടം; സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐയും നടനുമായ ശിവദാസനെതിരെ കേസ്

മദ്യപിച്ച് വാഹനം ഓടിച്ച് അപകടം; സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐയും നടനുമായ ശിവദാസനെതിരെ കേസ്

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ് എടുത്തു. സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐയും നടനുമായ പി. ശിവദാസനെതിരെയാണ് പോലീസ് കേസെടുത്തത്.

കണ്ണൂർ എടയന്നൂരിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ശിവദാസൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് ഒരു കലുങ്കിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

‘തൊണ്ടിമുതലും ദൃക്സാക്ഷിയും,’ ‘കണ്ണൂർ സ്‌ക്വാഡ്’, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തുടങ്ങിയവയാണ് ശിവദാസൻ അഭിനയിച്ച പ്രധാന സിനിമകൾ.

Tagged:

Leave a Reply

Your email address will not be published. Required fields are marked *