നടി ആക്രമിക്കപ്പെട്ട കേസിൽ പരിപൂര്‍ണ നീതി കിട്ടിയില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അജകുമാർ. സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ശിക്ഷാവിധിയെന്നായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, പ്രോസിക്യൂഷന് ഒരു തിരിച്ചടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഒന്ന് മുതൽ ആറ് വരെ പ്രതികൾക്ക് ഇന്ന് വിചാരണ കോടതി ഇന്ന് ശിക്ഷ വിധിച്ചിരുന്നു. 20 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. കൂട്ടബലാത്സംഗ കുറ്റത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ് 20 വർഷം കഠിനതടവ്. പ്രതികൾ വിചാരണ തടവുകാരായി കഴിഞ്ഞ കാലം കൂടി ശിക്ഷാ കാലാവധിയായി കണക്കാക്കുമെന്നാണ് വിധി.
വിധിയിൽ അപ്പീൽ നൽകാൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും അജകുമാർ പറഞ്ഞു. ശിക്ഷയിൽ നിരാശനാണ്. ഇപ്പോൾ പ്രഖ്യാപിച്ച ശിക്ഷ കോടതിയുടെ ഔദാര്യമല്ല. പ്രോസിക്യൂഷന്‍റെ അവകാശമാണ്. വിചാരണയ്ക്കിടയിൽ ഞങ്ങൾക്കുണ്ടായ അനുഭവങ്ങൾ പറയണ്ട സ്ഥലങ്ങളിൽ പറയുമെന്നും അദ്ദേഹം പറഞ്ഞു.









