Home / Politics / രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല, പുറത്താക്കി കോൺഗ്രസ്

രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല, പുറത്താക്കി കോൺഗ്രസ്

ലൈംഗിക പീഡന കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോൺഗ്രസ്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയതിന് തൊട്ട് പിന്നാലെയായിരുന്നു പുറത്താക്കാൽ നടപടി.

പാർട്ടിയുടെ മുന്നിലുള്ള ഏറ്റവും വലിയ കാര്യം പാർട്ടിയുടെ അന്തസ്സ് നിലനിറുത്തുക എന്നതാണെന്നും കോൺഗ്രസ് എടുത്തത് ഏറ്റവും ധീരമായ നടപടിയെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. എംഎൽഎ സ്ഥാനം ഒഴിയണമെന്നത് രാഹുൽ സ്വയം തീരുമാനിക്കട്ടെ എന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു.

ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തിയുള്ള ഗർഭഛിദ്രം തുടങ്ങിയ കുറ്റങ്ങളാണ് രാഹുലിനിനെതിരെ അതിജീവിതഅതിജീവിതന്മാർ ന്മാർ ഉന്നയിക്കുന്നത്. എന്നാൽ ആദ്യമായി പരാതി ലഭിച്ചത് നവംബർ 27 നാണ്. മുഖ്യമന്ത്രിക്കാണ് ആദ്യ പരാതി നൽകിയത്. ഇത് ഡിജിപിക്ക് കൈമാറുകയും തുടർന്ന് പ്രത്യക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *