Home / Politics / ‘തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കോൺഗ്രസ്‌ നേതാക്കളെ രാഷ്ട്രീയ ലാക്കോടെ അറസ്റ്റ് ചെയ്യുന്നു,’ പാലോട് രവി

‘തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കോൺഗ്രസ്‌ നേതാക്കളെ രാഷ്ട്രീയ ലാക്കോടെ അറസ്റ്റ് ചെയ്യുന്നു,’ പാലോട് രവി

നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് കൊണ്ടിരിക്കുന്ന കോൺഗ്രസ് നേതാക്കളെ വീടുകളിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്യുന്നത് രാഷ്ട്രീയലാക്കോടെയണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് പാലോട് രവി.

സർക്കാർ വിരുദ്ധ സമരങ്ങളിൽ പലപ്പോഴായി പങ്കെടുക്കുകയും പിക്കറ്റിങ് നടത്തുകയും ചെയ്തവരെയാണ് പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തു റിമാൻഡിൽ ആക്കുന്നത്. തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാനുള്ള നീക്കം പിണറായി സർക്കാരിന്റെ ഗൂഢാലോചനയാണെന്നും പാലോട് രവി ആരോപിച്ചു.

കോൺഗ്രസ് പ്രവർത്തകരെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും പിന്തിരിപ്പിക്കാനും നിഷ്ക്രിയമാക്കാനുമുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായുള്ള ഭരണകൂട ഭീകരതയാണിത്. വീടുകളിൽ പോലീസ് എത്തി കോൺഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പാലോട് രവി ചൂണ്ടിക്കാട്ടി.

Tagged:

Leave a Reply

Your email address will not be published. Required fields are marked *