Home / Politics / തൃശ്ശൂർ സി പി എം സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം; മണലൂരിൽ സി രവീന്ദ്രനാഥ്, ആറ് മണ്ഡലങ്ങളിൽ സിറ്റിങ് എം എൽ എമാർ തന്നെ

തൃശ്ശൂർ സി പി എം സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം; മണലൂരിൽ സി രവീന്ദ്രനാഥ്, ആറ് മണ്ഡലങ്ങളിൽ സിറ്റിങ് എം എൽ എമാർ തന്നെ

നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ ജില്ലയിൽ പാർട്ടി മത്സരിക്കുന്ന ഏഴ് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥി പട്ടികയ്ക്ക് സി.പി.എം ജില്ലാ കമ്മിറ്റി അംഗീകാരം നൽകി. സംസ്ഥാന കമ്മിറ്റിയുടെ മുൻകൂർ അനുമതിയോടെ തയ്യാറാക്കിയ പട്ടിക സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവാണ് ജില്ലാ കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ചത്. ജില്ലാ കമ്മിറ്റി ഐകകണ്ഠ്യേനയാണ് ഈ പട്ടിക ശരിവെച്ചത്.

ജില്ലയിൽ പാർട്ടി മത്സരിക്കുന്ന മണ്ഡലങ്ങളിൽ ആറിടത്തും സിറ്റിങ് എം.എൽ.എമാരെ തന്നെ നിലനിർത്താൻ തീരുമാനിച്ചു. എന്നാൽ മണലൂർ മണ്ഡലത്തിൽ നിലവിലെ എം.എൽ.എ മുരളി പെരുനെല്ലിക്ക് പകരം മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ജനവിധി തേടും.

സ്ഥാനാർത്ഥികൾ ഇവരാണ്:

കുന്നംകുളം: എ.സി. മൊയ്തീൻ (സിറ്റിങ് എം.എൽ.എ)

ഇരിങ്ങാലക്കുട: ആർ. ബിന്ദു (സിറ്റിങ് എം.എൽ.എ)

പുതുക്കാട്: കെ.കെ. രാമചന്ദ്രൻ (സിറ്റിങ് എം.എൽ.എ)

വടക്കാഞ്ചേരി: സേവ്യർ ചിറ്റിലപ്പിള്ളി (സിറ്റിങ് എം.എൽ.എ)

ചേലക്കര: യു.ആർ. പ്രദീപ് (സിറ്റിങ് എം.എൽ.എ)

ഗുരുവായൂർ: എൻ.കെ. അക്ബർ (സിറ്റിങ് എം.എൽ.എ)

മണലൂർ: സി. രവീന്ദ്രനാഥ് (മുരളി പെരുനെല്ലിക്ക് പകരം)

ജില്ലാ കമ്മിറ്റി അംഗീകരിച്ച പട്ടിക ശനി, ഞായർ ദിവസങ്ങളിൽ ചേരുന്ന അതത് നിയോജകമണ്ഡലം കമ്മിറ്റി യോഗങ്ങളിൽ റിപ്പോർട്ട് ചെയ്യും. ഇതിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.

Tagged:

Leave a Reply

Your email address will not be published. Required fields are marked *