Home / Politics / ആസ്തി വിവരത്തിൽ പൊരുത്തക്കേട്: രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക കോൺഗ്രസിന്റെ പരാതിയിന്മേൽ മാറ്റി വച്ചു

ആസ്തി വിവരത്തിൽ പൊരുത്തക്കേട്: രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക കോൺഗ്രസിന്റെ പരാതിയിന്മേൽ മാറ്റി വച്ചു

ബിജെപി സംസ്ഥാന അധ്യക്ഷനും നേമം നിയമസഭ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച നാമ നിർദ്ദേശപത്രികയിൽ സ്വത്ത് വിവരങ്ങളെക്കുറിച്ചുള്ള വിവരങ്ങളിൽ പൊരുത്തക്കേടുകളുണ്ടെന്ന ആരോപണത്തെ തുടർന്ന് പത്രിക മാറ്റി വച്ചു.

ബാംഗ്ലൂരിലെ കോറമംഗലയിലുള്ള 49,000 ചതുരശ്രയടിയുള്ള കൊട്ടാരത്തിന്റെ വിവരങ്ങൾ മറച്ചു വച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് പരാതി നൽകിയത്. നിയസഭ തിരഞ്ഞെടുപ്പിന് നാമ നിർദ്ദേശ പ്രതിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നലെ ആയിരുന്നു. ഇന്ന് സൂക്ഷ പരിശോധനയ്ക്കിടെയാണ് പത്രിക മാറ്റി വച്ചത്.

മാർച്ച് 17 നാണ് ഇതിന്റെ നികുതി അടച്ചതെന്നും ആർക്കു വേണമെങ്കിലും വിവരങ്ങൾ പരിശോധിക്കാമെന്നും കോൺഗ്രസ് ‘എക്സ്’ ൽ പങ്കു വച്ച പോസ്റ്റിൽ പറയുന്നു. നാമനിർദ്ദേശ പത്രികയിലെ വിവരങ്ങൾ പ്രകാരം രാജീവ് ചന്ദ്രശേഖറിന് 93.88 കോടിയുടെ ആസ്തിയാണുള്ളത്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *