Home / Politics / ശബരിമല സ്വർണ്ണക്കൊള്ള ഇ ഡി അന്വേഷിക്കണം; വാസുവിന്റെയും മുരാരി ബാബുവിന്റെയും ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വർണ്ണക്കൊള്ള ഇ ഡി അന്വേഷിക്കണം; വാസുവിന്റെയും മുരാരി ബാബുവിന്റെയും ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വർണ്ണക്കൊള്ള കേസ് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് (ED) അന്വേഷിക്കാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു. ഇ ഡിക്ക് മുഴുവൻ രേഖകളും കൈമാറണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസിലെ രേഖകൾ ആവശ്യപ്പെട്ടുള്ള ഇ ഡിയുടെ അപേക്ഷയിലാണ് കോടതിയുടെ ഉത്തരവ്. കേസ് ഇ ഡി ക്ക് കൈമാറുന്നതിനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി)എതിർപ്പ് കോടതി തള്ളി. നേരുത്തെ ഇ ഡി സമാന്തര അന്വേഷണം നടത്തുന്നതിനെയും എസ്ഐടി എതിർത്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നിട്ടോ എന്നറിയാനാണ് എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും അടക്കമുള്ള രേഖകൾ ഇ ഡി ആവശ്യപ്പെട്ടത്. ഇതിനെ എതിർത്ത എസ്ഐടിയുടെ നടപടി തള്ളിക്കൊണ്ടാണ് ഉത്തരവ് ഉത്തരവ്.

അതേസമയം, കേസിലെ പ്രതികളായ തിരുവിതാകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ വാസു, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

ശ്രീകോവിലിന്‍റെ കട്ടിളപ്പാളിയിൽ പതിച്ചിരുന്ന സ്വർണ്ണപ്പാളികൾ ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തി അവ ഇളക്കിമാറ്റാൻ ശുപാർശ നൽകി എന്നതാണ് വാസുവിനെതിരായ കേസ്. ഇവയ്ക്ക് പകരം ചെമ്പ് പാളികൾ എന്ന് തെറ്റായി രേഖപ്പെടുത്തി കവർച്ചയ്ക്ക് കളമൊരുക്കി എന്നാണ് മുരാരി ബാബുവിനെതിരായ കേസ്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *