Home / Politics / തിരഞ്ഞെടുപ്പ് പ്രകടന പത്രിക: വനം, പരിസ്ഥിതി സംരക്ഷവുണമായി ബന്ധപ്പെട്ട ഭാഗങ്ങൾ തിരുത്തി എൽഡിഎഫ്

തിരഞ്ഞെടുപ്പ് പ്രകടന പത്രിക: വനം, പരിസ്ഥിതി സംരക്ഷവുണമായി ബന്ധപ്പെട്ട ഭാഗങ്ങൾ തിരുത്തി എൽഡിഎഫ്

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയിൽ തിരുത്തലുകളുമായി എൽഡിഎഫ്. വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഭാഗങ്ങളിലാണ് ഇടതുമുന്നണി മാറ്റം വരുത്തിയിരിക്കുന്നത്. ബഫർസോൺ നിർണയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മലയോര മേഖലകളിൽ നിന്നും മറ്റും ഉയർന്ന പ്രതിഷേധങ്ങളും ജനകീയ വികാരവും കണക്കിലെടുത്താണ് ഈ നടപടി എന്നാണ് എൽഡിഎഫിന്റെ വിശദീകരണം.

സംരക്ഷിത വനമേഖലകളിലും കോർസോണിന് ചുറ്റും ബഫർസോൺ ഉണ്ടാക്കി നിയന്ത്രണങ്ങൾ കർശനമാക്കും എന്നത് തിരുത്തിയ പ്രകടന പത്രികയിൽ ഒഴിവാക്കിയിട്ടുണ്ട്. മുഴുവൻ ഏകവിള തോട്ടങ്ങളെയും സ്വാഭാവിക വനങ്ങൾ ആക്കി മാറ്റാൻ ഇക്കോ റെസ്റ്റോറേഷൻ നടപ്പിലാക്കും എന്നതും ഒഴിവാക്കിയി. ബഫർസോൺ സംബന്ധിച്ച് ജനഹിതം മുൻനിർത്തി സംസ്ഥാന സർക്കാർ നിർദേശങ്ങൾ കേന്ദ്രസർക്കാർ മുന്നിൽ അവതരിപ്പിക്കും എന്നാണ് തിരുത്തൽ. ബഫർസോണിൽ പ്രദേശവാസികളെ വിശ്വാസത്തിൽ എടുത്തുകൊണ്ട് മാത്രം നിയന്ത്രണങ്ങളെന്നും മാറ്റം.

കൂടാതെ, എല്ലാ ഏകവിള തോട്ടങ്ങളെയും ഇക്കോ റെസ്റ്റോറേഷൻ വഴി സ്വാഭാവിക വനങ്ങളാക്കി മാറ്റുമെന്ന വാഗ്ദാനവും പത്രികയിൽ നിന്ന് നീക്കം ചെയ്തു. തോട്ടം മേഖലയിലെ തൊഴിലാളികളുടെയും ഉടമകളുടെയും ആശങ്കകൾ പരിഗണിച്ചാണ് ഈ മാറ്റമെന്നാണ് വിശദീകരണം. ആദ്യമായിട്ടാകും പുറത്തിറക്കിയ പ്രകടന പ്രതികയിൽ ഒരു മുന്നണി തിരുത്തൽ വരുത്തിയിരിക്കുന്നത്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *