Home / Politics / എഫ്. സി.ആര്‍.എ ഭേദഗതി: ന്യൂനപക്ഷ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് ചെന്നിത്തല

എഫ്. സി.ആര്‍.എ ഭേദഗതി: ന്യൂനപക്ഷ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് ചെന്നിത്തല

കേന്ദ്രസര്‍ക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ നിയമ (FCRA) ഭേദഗതി ബില്ല് ന്യൂനപക്ഷ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല. കേന്ദ്ര സർക്കാർ അടിയന്തിരമായി ഈ ഭേദഗതി നീക്കത്തിൽ നിന്നും പിന്തിരിയണം. സന്നദ്ധ മേഖലയിൽ രാജ്യത്തിന്റെ അഭിമാനമായ പല സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ ഇതു ഗുരുതരമായി ബാധിക്കുമെന്നും രമേശ്‌ ചെന്നിത്തല സൂചിപ്പിച്ചു.

ഈ ബില്ലിനെതിരെ ഇതിനോടകം തന്നെ കോണ്‍ഗ്രസ് പാര്‍ലമെന്റിലും പുറത്തു പ്രതിഷേധം ശക്തമാക്കിട്ടുണ്ട്. ന്യൂനപക്ഷ സ്ഥാപനങ്ങളെ ദുർബ്ബലപ്പെടുത്തുകയും, തകർക്കുകയും ചെയ്യുന്ന നടപടിയാണിത്.

എന്‍.ജി.ഒ-കളുടെയും സന്നദ്ധ സംഘടനകളുടെയും സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ഈ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാരിന് സാധിക്കും. ഈ മേഖലയിൽ സ്തുത്യ ർ ഹമായി സേവനം ചെയ്യുന്ന സംഘടനകളുടെ പ്രവർത്തനങ്ങളെ ഇതു ഗുരുതരമായി ബാധിക്കും. മതന്യൂനപക്ഷങ്ങളുടെ കീഴിലുള്ള വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കം അത്യന്തം അപലപനീയമാണെന്നും രമേശ്‌ ചെന്നിത്തല കൂട്ടിച്ചേർത്തു. ഈ നീക്കത്തിൽ നിന്നും സർക്കാർ അടിയന്തിരമായി പിന്തിരിയണം എന്നും രമേശ്‌ ചെന്നിത്തല ആവിശ്യപ്പെട്ടു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *