Home / Featured / ഗാർഹിക പീഡനം മുതൽ കൗമാരക്കാരുടെ പ്രശ്നങ്ങൾ വരെ; ‘മിത്ര’ തുണയായത് 5.66 ലക്ഷം പേർക്ക്

ഗാർഹിക പീഡനം മുതൽ കൗമാരക്കാരുടെ പ്രശ്നങ്ങൾ വരെ; ‘മിത്ര’ തുണയായത് 5.66 ലക്ഷം പേർക്ക്

പല തരം വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന ‘മിത്ര’ 181 ഹെല്‍പ്പ് ലൈനിൽ ഇതുവരെ സ്വീകരിച്ചത് 5,66,412 കോളുകള്‍. 181 എന്ന ടോള്‍ ഫ്രീ നമ്പരിലൂടെ വിവരാന്വേഷണവും സേവനങ്ങളും 24 മണിക്കൂറും ലഭ്യമാക്കുന്ന ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചത് 2017 ലാണ് .

5,66,412 കോളുകളിൽ ആവശ്യമായ രണ്ടു ലക്ഷത്തോളം കേസുകളില്‍ പൂര്‍ണ്ണ സഹായമെത്തിക്കുന്നതിനും സാധിച്ചിട്ടുണ്ട്. വനിത വികസന കോര്‍പ്പറേഷന്റെ കീഴിൽ നിലവിൽ വന്ന ഈ ഹെൽപ്പ് ലൈൻ വിളിക്കുന്നവരുടെ സ്വകാര്യത ഉറപ്പാക്കുന്നുണ്ട്. കൗണ്‍സലിങ്ങ്, നിയമോപദേശം, അടിയന്തര സംരക്ഷണം തുടങ്ങി എല്ലാ മേഖലകളിലെ സഹായങ്ങളും ‘മിത്ര’ ലഭ്യമാക്കുന്നു.

‘മിത്ര’ ഹെല്‍പ്പ് ലൈനിലേക്ക് വിളിക്കുന്നവര്‍ക്ക് പോലീസ്, ആശുപത്രി, ആംബുലന്‍സ് തുടങ്ങിയ സേവനങ്ങളാണ് ഉറപ്പാക്കുന്നത്. ഗാര്‍ഹിക പീഡനം അല്ലെങ്കില്‍ മറ്റ് തരത്തിലുള്ള പീഡനങ്ങള്‍ നേരിടുന്ന സ്ത്രീകള്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികൾ എന്നിവര്‍ക്ക് ഹെൽപ്പ് ലൈനിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം.

ശരാശരി 300 കോളുകളാണ് പ്രതിദിനം മിത്ര 181ല്‍ എത്തുന്നത്. മൂന്ന് ഷിഫ്റ്റുകളിലായി 12 സ്ത്രീകള്‍ ‘മിത്ര’ യില്‍ ജോലി ചെയ്യുന്നു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *