Home / Kerala / ‘ദി കേരള സ്റ്റോറി 2’ റിലീസിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

‘ദി കേരള സ്റ്റോറി 2’ റിലീസിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

റിലീസിനൊരുങ്ങിയ ‘ദി കേരള സ്റ്റോറി 2’ എന്ന വിവാദ ചിത്രത്തിന് കേരള ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ. ചിത്രത്തിന്റെ പ്രദർശനം ചോദ്യം ചെയ്തുകൊണ്ട് സമർപ്പിക്കപ്പെട്ട ഹർജിക പരിഗണിച്ച ശേഷമാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ചിത്രത്തിന്റെ റിലീസ് ഉടൻ ഉണ്ടാകാനിരിക്കെയാണ് കോടതിയുടെ ഈ സുപ്രധാന ഇടപെടൽ.

ഹർജിക്കാർ ഉന്നയിച്ച വാദങ്ങളിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് കൂടുതൽ വിശദമായ പരിശോധനകൾ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. കേരളത്തെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നതാണ് സിനിമയെന്നും വിനോദമെന്നതിലുപരി ഒരു പ്രത്യേക അജണ്ട നടപ്പിലാക്കുന്ന പ്രചാരണ ചിത്രമാണിതെന്നുമാണ് ഹർജിക്കാരുടെ പ്രധാന വാദം.

അതേസമയം, ചിത്രത്തിന് സെൻസർ ബോർഡിന്റെ അംഗീകാരം ലഭിച്ചതാണെന്നും അതിനാൽ പ്രദർശനാനുമതി നൽകണമെന്നും നിർമ്മാതാക്കളും സെൻസർ ബോർഡും കോടതിയിൽ വാദിച്ചു. എന്നാൽ, ചിത്രം പുറത്തിറങ്ങിയ ശേഷം ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിനേക്കാൾ നല്ലത് മുൻകരുതൽ എടുക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് സിനിമയുടെ റിലീസ് താൽക്കാലികമായി തടഞ്ഞുകൊണ്ട് കോടതി ഉത്തരവിട്ടത്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *