തദ്ദേശ സ്വയംഭരണ തെരെഞ്ഞടുപ്പിൽ യുഡിഎഫ് മുന്നേറ്റം. നാല് കോർപറേഷനുകളിൽ യുഡിഎഫും ഒന്നിൽ എൽഡിഎഫും ഒന്നിൽ ബിജെപിയും ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്താണ് എൻഡിഎ മുന്നേറ്റം. 27 വാർഡുകളിൽ എൻഡിഎ സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുകയാണ്. എൽഡിഎഫ് 16 സീറ്റുകളിലും യുഡിഎഫ് പത്ത് സീറ്റുകളിലും ലീഡ് ചെയ്യുന്നു.
കൊല്ലം കോർപറേഷനിൽ എൽഡിഎഫ് അഞ്ച് വാർഡുകളിലും യുഡിഎഫ് 11 ലും എൻഡിഎ നാലിലും മുന്നേറുന്നു. തൃശൂരിൽ എൽഡിഎഫ് 13 ലും യുഡിഎഫ് 33 ലും എൻഡിഎ എട്ട് വാർഡുകളിലുമാണ് ലീഡ് ചെയ്യുന്നത്. കൊച്ചി കോർപറേഷനിൽ എൽഡിഎഫ് 26 ലും യുഡിഎഫ് 47 ലും ലീഡ് ചെയ്യുന്നു. എൻഡിഎ ഇതുവരെ ഒരു വാർഡിലും മുന്നേറുന്നില്ല.
കോഴിക്കോട് കോർപറേഷനിൽ യുഎഡിഎഫ് 13 ലും എൽഡിഎഫ് 11 വാർഡുകളിൽ ലീഡ് ചെയ്യുകയാണ്. ഇവിടെ എൻഡിഎ യ്ക്ക് പത്തിടത്ത് മുന്നേറ്റവുമുണ്ട്. കണ്ണൂരിൽ കോർപറേഷനിൽ എൽഡിഎഫ് 12 ലും യുഎഡിഎഫ് 23 ലും എൻഡിഎ നാലിലും ലീഡ് ചെയ്യുന്നു.
സംസ്ഥാനത്തെ 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കായി നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലായിട്ടാണ് നടക്കുന്നത്. രാവിലെ എട്ട് മണിക്ക് പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കൊണ്ടാണ് വോട്ടെണ്ണൽ തുടങ്ങിയത്.
ഇത്തവണ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. ഡിസംബർ 9-ന് നടന്ന ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള തെക്കൻ ജില്ലകളിലും, ഡിസംബർ 11-ന് നടന്ന രണ്ടാം ഘട്ടത്തിൽ തൃശൂർ മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിലുമാണ് ജനവിധി തേടിയത്.










