Home / Featured / ‘കളങ്കാവലി’ൽ പാട്ട് പാടി മമ്മൂട്ടിയുടെ കൊച്ചുമകൻ അദ്യാൻ സയീദ്

‘കളങ്കാവലി’ൽ പാട്ട് പാടി മമ്മൂട്ടിയുടെ കൊച്ചുമകൻ അദ്യാൻ സയീദ്

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ചിത്രം ‘കളങ്കാവലി’ൽ ഗാനമാലപിച്ച് മമ്മൂട്ടിയുടെ കൊച്ചു മകൻ അദ്യാൻ സയീദ്. മമ്മൂട്ടിയുടെ മകൾ സുറുമിയുടെ മകനായ അദ്യാൻ ചിത്രത്തിലെ ‘റെഡ് ബാക്ക്’ (Red Back) എന്ന ഗാനമാണ് ആലപിച്ചിരിക്കുന്നത്. ജിതിൻ കെ. ജോസ് തന്നെയാണ് ഈ ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

ഇതാദ്യമായല്ല അദ്യാൻ സിനിമയിൽ പിന്നണി പാടുന്നത്. നേരത്തെ മമ്മൂട്ടി നായകനായെത്തിയ ‘റോഷാക്ക്’ ലെ ‘ഡോണ്ട് ഗോ’ (Don’t Go) എന്ന ഇംഗ്ലീഷ് ഗാനവും അദ്യാൻ ആലപിച്ചിരുന്നു.

മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘കളങ്കാവൽ’ ഡിസംബർ അഞ്ചിന് തിയേറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

രജിഷ വിജയൻ, ശ്രുതി രാമചന്ദ്രൻ, ഗായത്രി അരുൺ തുടങ്ങി 22 നായികമാർ അണിനിരക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ‘കളങ്കാവലി’ന്. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. നേരുത്തെ നവംബർ 27 ന് തീരുമാനിച്ചിരുന്ന റിലീസ് പിന്നീട് ഡിസംബറിലേക്ക് മാറ്റുകയായിരുന്നു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *