Home / Kerala / ‘സിനിമയിൽ സ്ഥിരം ശത്രുക്കളില്ല,’ ബിജു മേനോൻ വിവാദത്തിൽ പ്രതികരിച്ച് എബ്രിഡ് ഷൈൻ

‘സിനിമയിൽ സ്ഥിരം ശത്രുക്കളില്ല,’ ബിജു മേനോൻ വിവാദത്തിൽ പ്രതികരിച്ച് എബ്രിഡ് ഷൈൻ

സിനിമാ പ്രൊമോഷനുകളിൽ പങ്കെടുക്കാത്തതിന്റെ പേരിൽ നടൻ ബിജു മേനോനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി സംവിധായകൻ എബ്രിഡ് ഷൈൻ. നിർമ്മാതാവ് അനൂപ് കണ്ണനും ബിജു മേനോനും തമ്മിലുള്ള ഈ തർക്കം താൽക്കാലികം മാത്രമാണെന്നും സിനിമയിൽ സ്ഥിരമായ ശത്രുക്കളില്ലെന്നും അദ്ദേഹം പറഞ്ഞു. നാളെ ഇരുവരും ഒരുമിച്ച് കെട്ടിപ്പിടിച്ചു നടക്കുന്നത് കാണാമെന്നും എബ്രിഡ് ഷൈൻ കൂട്ടിച്ചേർത്തു.

ബിജു മേനോൻ നായകനായ ‘നടന്ന സംഭവം’ എന്ന സിനിമയുടെ പ്രൊമോഷന് താരം എത്താതിരുന്നത് നിർമ്മാതാവിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ബിജു മേനോൻ സഹകരിക്കാത്തതിനാൽ ചാനലുകളിൽ നിന്ന് ലഭിക്കേണ്ട തുകയിൽ 25 ലക്ഷം രൂപയുടെ കുറവുണ്ടായെന്നാണ് നിർമ്മാതാവ് അനൂപ് കണ്ണൻ പരാതിപ്പെട്ടത്. ജീത്തു ജോസഫ് ചിത്രം ‘വലതുവശത്തെ കള്ളൻ’ എന്ന സിനിമയുടെ പ്രൊമോഷനിലും താരം പങ്കെടുത്തില്ലെന്ന് വിമർശനം ഉയർന്നിരുന്നു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *