Home / Kerala / അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിലിന്റെ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായേദ് അൽ നഹ്യാനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി.

കേരളവും യുഎഇയും തമ്മില്‍ പലമേഖകളിലും പരസ്പര സഹകരണം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടും സാമ്പത്തിക-വികസന പങ്കാളിത്തങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടന്നു. കൂടുതൽ നിക്ഷേപ പദ്ധതികൾക്ക് വഴി തുറക്കുന്ന ചർച്ചകളും നടന്നു.

അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി, അബുദാബി എക്സിക്യൂട്ടീവ് കൗൺസിലിന്റെ സെക്രട്ടറി ജനറലും കിരീടാവകാശിയുടെ ഓഫീസ് ചെയർമാനുമായ സൈഫ് സഈദ് ഘോബാഷ്, അബുദാബി മീഡിയ ഓഫീസിന്റെ ചെയർപേഴ്‌സൺയും ക്രൗൺ പ്രിൻസ് കോടതിയുടെ സ്ട്രാറ്റജിക് റിലേഷന്‍ ഉപദേഷ്ടാവുമായ മരിയം ഈദ് അൽ മെഹിരി, മന്ത്രി സജി ചെറിയാൻ, യുഎഇയിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

ഒക്ടോബർ 15 നാണ് മുഖ്യമന്തിയുടെ ഗൾഫ് പര്യടനം ആരംഭിച്ചത്. ബഹ്‌റൈനിൽ നിന്നായിരുന്നു തുടക്കം. തുടർന്ന് ഒമാനിലെ മസ്കറ്റ് ഖത്തർ എന്നിവിടങ്ങളിലെ സന്ദർശനം ഒക്ടോബറിൽ പൂർത്തിയാക്കി. നവംബർ അഞ്ചിന് കുവൈത്ത് സന്ദർശനം തുടങ്ങി. എട്ടിനായിരുന്നു അബുദാബി യാത്ര. നവംബർ 30ന് മുഖ്യമന്തി ദുബായിലെത്തും.

Tagged:

Leave a Reply

Your email address will not be published. Required fields are marked *