Home / Politics / രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. ഈ മാസം 21 വരെയാണ് അറസ്റ്റ് തടഞ്ഞ നടപടി കോടതി നീട്ടിയത്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ തീരുമാനം.

അതേസമയം, കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കാരിയെ കക്ഷി ചേർക്കാൻ കോടതി അനുമതി നൽകി. കേസിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കുന്നതിനായി പരാതിക്കാരിക്ക് രണ്ടാഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത്. എന്നാൽ, രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതവുമാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം. കേസിൽ കൂടുതൽ വാദങ്ങൾ കേൾക്കുന്നതിനായി ജനുവരി 21-ലേക്ക് മാറ്റി. അതുവരെ എം.എൽ.എയ്‌ക്കെതിരെ കർശന നടപടികൾ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *