Home / Kerala / ആറ്റുകാലിൽ കുടിവെള്ളക്ഷാമം രൂക്ഷം: ജനങ്ങൾ റോഡ് ഉപരോധിച്ചു

ആറ്റുകാലിൽ കുടിവെള്ളക്ഷാമം രൂക്ഷം: ജനങ്ങൾ റോഡ് ഉപരോധിച്ചു

തിരുവനന്തപുരം ആറ്റുകാൽ മേഖലയിൽ തുടരുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. കുടിവെള്ള വിതരണം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകളടക്കമുള്ള നൂറുകണക്കിന് പ്രദേശവാസികൾ റോഡ് ഉപരോധിച്ചു. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ടെത്തി ഉറപ്പ് നൽകുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാർ.

സംഭസ്ഥലത്തെത്തിയ കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. സ്ഥിതിഗതികൾ നിയന്ത്രിക്കാനായി വൻ പോലീസ് സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഗതാഗതം പുനഃസ്ഥാപിക്കാൻ പോലീസ് സമരക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ദിവസങ്ങളായി തുടരുന്ന ദുരിതത്തിന് ശാശ്വത പരിഹാരം കാണാതെ പിന്മാറില്ലെന്ന് നാട്ടുകാർ വ്യക്തമാക്കി.

ആറ്റുകാലിന് പുറമെ മണക്കാട്, കുര്യാത്തി തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ രീതിയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. കുടിവെള്ളമില്ലാതെ ദിവസങ്ങളായി തങ്ങൾ കടുത്ത പ്രയാസത്തിലാണെന്ന് പ്രതിഷേധക്കാർ മാധ്യമങ്ങളോട് പറഞ്ഞു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *