Home / Politics / ലൈംഗിക പീഡന പരാതി: പാലക്കാട് കൗൺസിലർ പ്രശോഭിനെ കോൺഗ്രസ് പുറത്താക്കി

ലൈംഗിക പീഡന പരാതി: പാലക്കാട് കൗൺസിലർ പ്രശോഭിനെ കോൺഗ്രസ് പുറത്താക്കി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെത്തുടർന്ന് പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭിനെ കെപിസിസി നേതൃത്വം പാർട്ടിയിൽ നിന്ന് പുറത്താക്കി. സംഭവത്തിൽ കൗൺസിലർ സ്ഥാനത്തുനിന്ന് പ്രശോഭ് ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കണമെന്ന് ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ പാർട്ടികളും ഇത്തരം വിഷയങ്ങളിൽ സമാനമായ ഉത്തരവാദിത്തം കാണിക്കണമെന്നും പാർട്ടി നേതൃത്വം ഓർമ്മിപ്പിച്ചു.

അതേസമയം, വിഷയം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ കാര്യമായി ബാധിക്കില്ലെന്നാണ് പാർട്ടി വൃത്തങ്ങളുടെ വിലയിരുത്തൽ. ജോലി നൽകാം എന്ന് വിശ്വസിപ്പിച്ച് പ്രശോഭ് തന്നെ പലതവണ പീഡിപ്പിച്ചതായും ഭീഷണിപ്പെടുത്തിയതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം പറഞ്ഞ് തന്നെ ഭയപ്പെടുത്തിയെന്നും, ഗർഭിണിയായ വിവരം അറിയിച്ചപ്പോൾ ഗർഭച്ഛിദ്രം നടത്താൻ സമ്മർദ്ദം ചെലുത്തിയതായും യുവതി വെളിപ്പെടുത്തി. യുവതി മുഖ്യമന്ത്രിയ്ക്കും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും പരാതി സമർപ്പിച്ചിട്ടുണ്ട്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *