കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടുകളെ മുഖ്യമന്ത്രി നിശിതമായി വിമർശിച്ചു. പിണറായി ചെരിക്കൽ ജൂനിയർ എൽ.പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിലെ ‘സ്ത്രീലമ്പടന്മാർ’ എന്താണ് കാട്ടിക്കൂട്ടുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രി, ഇരകളായവർ പരാതിയുമായി മുന്നോട്ട് വരാത്തത് എന്തുകൊണ്ടെന്ന് പരിശോധിക്കണമെന്നും പറഞ്ഞു. “നിങ്ങളെ കൊന്ന് തള്ളും എന്നാണ് ഭീഷണി. നിസഹായരായ സ്ത്രീകൾ പുറത്തുപറയാൻ ഭയപ്പെടുകയാണ്. ജീവൻ അപകടത്തിലാകുമെന്ന് അവർക്ക് ആശങ്കയുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു.
യഥാർത്ഥ ലൈംഗിക വൈകൃത കുറ്റവാളികളെ ‘വെൽ ഡ്രാഫ്റ്റഡ്’ എന്ന് വിശേഷിപ്പിച്ച് ന്യായീകരിക്കാൻ ശ്രമിച്ചാൽ പൊതുസമൂഹം അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുലിനെതിരായ രണ്ടാമത്തെ പരാതി കെപിസിസി തന്നെ പോലീസിന് കൈമാറിയതല്ലേ എന്നും അദ്ദേഹം പരിഹാസ രൂപേണ ചോദിച്ചു.
എൽഡിഎഫ് പൂർണ്ണ ആത്മവിശ്വാസത്തിലാണെന്നും ചരിത്ര വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ള വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് അവിടെ നടന്നതെന്നും, സർക്കാർ അതിൽ കർക്കശമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ക്കശമായ നിലപാടാണ് സ്വീകരിച്ചത്. ഈ സര്‍ക്കാര്‍ അല്ലായിരുന്നുവെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ കൃത്യതോടെയുള്ള നടപടിയുണ്ടാകില്ല. അത് വിശ്വാസികള്‍ക്ക് അറിയാം. സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് വിശ്വാസികളുടെയാകെ പിന്തുണയുണ്ട്.
നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കൊപ്പം തന്നെയാണ് സർക്കാരെന്നും ആ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം ആവർത്തിച്ചു.










