Home / Uncategorized / ഇറാൻ- ഇസ്രായേൽ-അമേരിക്ക സംഘർഷം: ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയുറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് കെ സി വേണുഗോപാൽ

ഇറാൻ- ഇസ്രായേൽ-അമേരിക്ക സംഘർഷം: ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയുറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് കെ സി വേണുഗോപാൽ

ഇറാൻ- ഇസ്രായേൽ, അമേരിക്ക സംഘർഷ സാഹചര്യം മലയാളി പ്രവാസികളിലടക്കം വലിയ ആശങ്കയും ഭീതിയുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയുറപ്പാക്കാൻ ആവശ്യമായ എല്ലാ നയതന്ത്ര നടപടികളും സ്വീകരിക്കണമെന്നും മടങ്ങിയെത്താൻ ആഗ്രഹിക്കുന്നവരെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്ത് നൽകിയെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ.

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരാണ് വിവിധ മേഖലകളിൽ തൊഴിലെടുക്കുന്നത്. അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയെന്നത് കേന്ദ്ര സർക്കാരിന്റെ അടിയന്തര ഉത്തരവാദിത്വമാണ്. സ്വദേശത്തേക്ക് മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷിതമായ യാത്രാ സംവിധാനം ഉറപ്പാക്കണം. ഒപ്പം, പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുകയും വേണം.

കൂടാതെ, ഗൾഫ് മേഖലയിലേക്ക് സംഘർഷം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇവിടങ്ങളിലെ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും ഇന്ത്യൻ പൗരന്മാരുമായി നിരന്തരം ബന്ധം പുലർത്തണം. ആവശ്യമായ ഘട്ടത്തിൽ അവർക്ക് സഹായം എത്തിക്കാനുള്ള നടപടികൾ ക്രമീകരിക്കണം. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് അടിയന്തര കേന്ദ്ര ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്. അതുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *