Home / Featured / നടി സാമന്ത റൂത്ത് പ്രഭുവും സംവിധായകൻ രാജ് നിഡിമോരുവും വിവാഹിതരായി

നടി സാമന്ത റൂത്ത് പ്രഭുവും സംവിധായകൻ രാജ് നിഡിമോരുവും വിവാഹിതരായി

തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭുവും സംവിധായകൻ രാജ് നിഡിമോരുവും വിവാഹിതരായി. ഇന്ന് രാവിലെ കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി 30 പേരാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

‘ദി സിറ്റാഡൽ: ഹണി ബണ്ണി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും അടുപ്പത്തിലായതെന്നും കുറച്ചുകാലമായി പ്രണയത്തിലായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. കൃഷ്ണ ഡി.കെ.യുമായി ‘രാജ് & ഡി.കെ.’ എന്ന ബാനറിൽ പ്രശസ്തനായ സംവിധായകനാണ് രാജ് നിഡിമോരു. ‘ദി ഫാമിലി മാൻ’, ‘ഗൺസ് ആൻഡ് ഗുലാബ്സ്’, ‘ഷോർ ഇൻ ദി സിറ്റി’, ‘സ്ത്രീ’ തുടങ്ങിയ സിനിമകളിലും വെബ് സീരീസുകളിലുമായി പ്രശംസ നേടിയ നിരവധി പ്രോജക്റ്റുകൾ ഇവർ സംവിധാനം ചെയ്തിട്ടുണ്ട്.

‘ഫ്ലവേഴ്‌സ്’, ’99’, ‘ഗോ ഗോവ ഗോൺ’, ‘ഹാപ്പി എൻഡിംഗ്’, ‘എ ജെന്റിൽമാൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെയും നിഡിമോരു ശ്രദ്ധ നേടിയിട്ടുണ്ട്. ‘ദി ഫാമിലി മാൻ സീസൺ 3’ ന്റെ വിജയത്തിലാണ് നിഡിമോവും ടീമും ഇപ്പോൾ. തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിലും നിഡിമോരു പ്രശസ്തനാണ്. ആദ്യ ഭാര്യ ശ്യാമാലി ദേയുമായി 2022-ൽ വിവാഹമോചനം നേടിയിരുന്നു.

സാമന്ത നടൻ നാഗ ചൈതന്യയുമായി 2021-ലാണ് വിവാഹബന്ധം വേർപെടുത്തിയത്. ചായ് സാം എന്നറിയപ്പെട്ടിരുന്ന ഇവരുടെ പ്രണയവും വിവാഹവും ടോളിവുഡിൽ ഏറെ ചർച്ചയായിരുന്നു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *