Home / Politics / നിയസഭ തെരെഞ്ഞടുപ്പ്: സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

നിയസഭ തെരെഞ്ഞടുപ്പ്: സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. ഭരണത്തുടർച്ച തേടുന്ന എൽ.ഡി.എഫ്, കരുത്തുറ്റ നിരയെയാണ് ജനവിധി തേടാൻ അണിനിരത്തിയിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ നിന്നും വീണ്ടും ജനവിധി തേടും. 11 മന്ത്രിമാരും, സഭയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച 54 സിറ്റിംഗ് എം.എൽ.എമാരും ഇക്കുറി പോരാട്ടവീര്യവുമായി പട്ടികയിലുണ്ട്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ ശൈലജ, കെ.എൻ ബാലഗോപാൽ, പി. രാജീവ് തുടങ്ങിയവർക്കൊപ്പം വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ കരുത്ത് തെളിയിച്ച വി.കെ സനോജ് അടക്കമുള്ള പുതുമുഖങ്ങളും പട്ടികയ്ക്ക് പുതുജീവൻ നൽകുന്നു.

ഒൻപത് വനിതാ പ്രതിനിധികളെയാണ് സി.പി.എം മാത്രം ഇക്കുറി മത്സരരംഗത്തിറക്കിയിരിക്കുന്നത്. ഡോ. ആർ ബിന്ദു, വീണാ ജോർജ് എന്നീ മന്ത്രിമാർക്കൊപ്പം മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജയും വനിതാ പോരാളികളായി രംഗത്തുണ്ട്. ഘടകക്ഷികളായ സി.പി.ഐ, കേരള കോൺഗ്രസ് (എം) തുടങ്ങിയ പാർട്ടികളും തങ്ങളുടെ മികച്ച സ്ഥാനാർത്ഥികളെ ഇതിനോടകം തന്നെ നിശ്ചയിച്ചു കഴിഞ്ഞു.

കഴിഞ്ഞ പത്ത് വർഷമായി എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളും സാമൂഹിക സുരക്ഷാ നടപടികളും വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് മുന്നണി. വികസനത്തുടർച്ചയ്ക്കായി കേരളം വീണ്ടും ചുവടുവെക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച എം.വി. ഗോവിന്ദൻ, വരും ദിവസങ്ങളിൽ മണ്ഡലം കേന്ദ്രീകരിച്ചുള്ള വിപുലമായ പ്രചാരണ പരിപാടികൾ ആരംഭിക്കുമെന്നും കൂട്ടിച്ചേർത്തു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *