Home / Uncategorized / വോട്ടർ പട്ടിക വിവാദം: ലോക്‌സഭയിൽ രാഹുൽ ഗാന്ധി അമിത് ഷാ വാക്പോര്

വോട്ടർ പട്ടിക വിവാദം: ലോക്‌സഭയിൽ രാഹുൽ ഗാന്ധി അമിത് ഷാ വാക്പോര്

ലോക്‌സഭയിൽ തെരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്‌കരണങ്ങളെക്കുറിച്ചുള്ള (Electoral Reforms) ചർച്ചയ്ക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ വാക്പോര്. ഹരിയാനയിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളിക്കൊണ്ടാണ് അമിത് ഷാ മറുപടി നൽകിയത്.

നവംബർ 5-ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ഹരിയാനയിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നതായി രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഒരു വീട്ടിൽ മാത്രം 501 വോട്ടർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തൽ ‘ഹൈഡ്രജൻ ബോംബ്’ ആയി വിശേഷിപ്പിച്ചാണ് രാഹുൽ ഗാന്ധി അവതരിപ്പിച്ചത്.

എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ ഇതിനകം വ്യക്തത വരുത്തിയ കാര്യമാണെന്ന് അമിത് ഷാ പറഞ്ഞു. “വിവാദമായ 265-ാം നമ്പർ വീട് ഒരു ചെറിയ കെട്ടിടമല്ല, മറിച്ച് ഒരു ഏക്കറിലധികം വിസ്തീർണ്ണമുള്ള തറവാട് ഭൂമിയാണ്. അവിടെ നിരവധി കുടുംബങ്ങൾ തലമുറകളായി താമസിക്കുന്നുണ്ട്. ഓരോ കുടുംബത്തിനും പ്രത്യേകം വീട്ടുനമ്പർ നൽകാത്തതിനാലാണ് എല്ലാവർക്കും ഒരേ നമ്പർ വന്നത്. കോൺഗ്രസ് ഹരിയാന ഭരിച്ചിരുന്ന കാലം മുതൽ ഇതേ നമ്പറാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് അവിടെ വ്യാജ വീടുകളോ കള്ള വോട്ടർമാരോ ഇല്ല,” അമിത് ഷാ പറഞ്ഞു.

സഭയിലെ തർക്കം തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പൂർണ്ണ നിയമപരിരക്ഷ നൽകുന്നതിനെക്കുറിച്ചുള്ള തീരുമാനം ചരിത്രത്തിലാദ്യമാണെന്നും ഇതിനു പിന്നിലെ ചിന്താഗതി വ്യക്തമാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. തന്റെ വാർത്താ സമ്മേളനങ്ങളിലെ വിഷയങ്ങളിൽ അമിത് ഷായെ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *