Home / Politics / ‘ജയിലിൽ പോകാൻ തയ്യാറായിക്കോ,’ സജി ചെറിയാനെതിരെ വീണ്ടും ആഞ്ഞടിച്ച് ജി. സുധാകരൻ

‘ജയിലിൽ പോകാൻ തയ്യാറായിക്കോ,’ സജി ചെറിയാനെതിരെ വീണ്ടും ആഞ്ഞടിച്ച് ജി. സുധാകരൻ

മന്ത്രി സജി ചെറിയാനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സിപിഎം വിട്ട മുതിർന്ന നേതാവ് ജി. സുധാകരൻ. പി. കൃഷ്ണപിള്ള സ്മാരകം തകർത്തതുമായി ബന്ധപ്പെട്ട വിവാദ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുധാകരൻ സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കിയത്.

കൃഷ്ണപിള്ള സ്മാരകവുമായി ബന്ധപ്പെട്ട വിവാദ സംഭവം നടക്കുമ്പോൾ സജി ചെറിയാൻ അവിടെ എത്തിയ സമയത്തെ സുധാകരൻ ചോദ്യം ചെയ്തു. വിവരം അറിഞ്ഞിട്ടും എന്തുകൊണ്ടാണ് അദ്ദേഹം നേരത്തെ അവിടെ എത്താതിരുന്നത് എന്നായിരുന്നു സുധാകരന്റെ ചോദ്യം. സജി ചെറിയാന് സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്ന് താൻ പറയുന്നില്ലെന്ന് വ്യക്തമാക്കിയ സുധാകരൻ, എന്നാൽ തനിക്ക് ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിയാമെന്ന സൂചനയും നൽകി. വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.

“എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. നിലവിൽ ഞാൻ സംയമനം പാലിക്കുകയാണ്. കാര്യങ്ങൾ പൂർണ്ണമായി തുറന്നു പറഞ്ഞാൽ അത് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് വഴി വെക്കും,” സുധാകരൻ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ കാത്തുനിൽക്കാതെ സജി ചെറിയാന് പറയാനുള്ളത് ഇപ്പോൾ തന്നെ വെളിപ്പെടുത്തണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

ജി. സുധാകരൻ നിരന്തരം ഉന്നയിക്കുന്ന ഈ ചോദ്യങ്ങൾ അമ്പലപ്പുഴ മണ്ഡലത്തിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *