Home / Uncategorized / രാജ്യത്ത് പുതിയ തൊഴിൽ കോഡ് പ്രാബല്യത്തിൽ, എതിർപ്പുമായി തൊഴിലാളി യൂണിയനുകൾ

രാജ്യത്ത് പുതിയ തൊഴിൽ കോഡ് പ്രാബല്യത്തിൽ, എതിർപ്പുമായി തൊഴിലാളി യൂണിയനുകൾ

രാജ്യത്ത് പുതിയ നാല് തൊഴിൽ കോഡുകൾ പ്രാബല്യത്തിൽ വന്നു. തെഴിലാളി സംഘടനകളുടെ എതിർപ്പ് അവഗണിച്ചാണ് തൊഴിൽമേഖലയിൽ സമഗ്രമാറ്റം ലക്ഷ് ലക്ഷ്യമിട്ടുള്ള ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നത്.

പുതിയ വ്യവസ്ഥകൾ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും ഇന്ത്യയുടെ വളർച്ച ശക്തിപ്പെടുത്തുമെന്നും പ്രധാന പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. സ്വാതന്ത്ര്യാനന്തരം നടപ്പാക്കുന്ന
ഏറ്റവും ശക്തവും സമഗ്രവുമായ തൊഴിൽ-അധിഷ്ഠിത പരിഷ്കാരമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. വേതനം, സാമൂഹിക സുരക്ഷ, തൊഴിലിട സുരക്ഷ, വ്യവസായ ബന്ധം എന്നിവയെ സംബന്ധിച്ചുള്ളതാണ് കോഡുകൾ.

വേതന കോഡ് അസംഘടിത മേഖലയിലടക്കം എല്ലാ തൊഴിലാളികൾക്കും ബാധകവുമാണ്. സർക്കാർ നിശ്ചയിക്കുന്ന മിനിമം വേതനം നിയമപരമാക്കുകയും’ചെയ്യും. അഞ്ച് വർഷത്തിലൊരിക്കൽ വേതനം പരിഷ്കരിക്കുമെന്നും ചട്ടങ്ങളിൽ പറയുന്നു. വേതനത്തിനും വേതന പരിഷ്കരണത്തിനും സ്ത്രീ പുരുഷ വ്യത്യാസമില്ല. മിനിമം വേതനം കൊടുത്തില്ലെങ്കിൽ പിഴയും ആവർത്തിച്ചാൽ തടവും ശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

ഇതിൽ വ്യവസായ ബന്ധ കോഡാണ് സംഘടനകൾ കൂടുതൽ എതിർക്കുന്നത്. കോഡ് പ്രകാരം ആകെ ജീവനക്കാരിൽ കുറഞ്ഞത് 10 ശതമാനമോ അല്ലെങ്കിൽ 100 ജീവനക്കാരോ ഉണ്ടെങ്കിൽ മാത്രമേ യൂണിയൻ അനുവദിക്കുകയുള്ളൂ. തൊഴിലാളികളല്ലാത്തവർ ഭാരവാഹികളാകുന്നതിനും വിലക്കുണ്ട്. സമരം തുടങ്ങാൻ 14 ദിവസം മുൻപു നോട്ടിസ് നൽകണം. ലംഘിക്കുന്നവർക്ക് പിഴയും ഒരു മാസം തടവും എന്നീ വ്യവസ്ഥകളുമുണ്ട്.

തൊഴിലിട സുരക്ഷാ കോഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ആരോഗ്യം, തൊഴിൽ സാഹചര്യം, ജോലി സമയം, വനിതകളുടെ പൂർണ സുരക്ഷ തുടങ്ങിയവയാണ്. വനിതകളുടെ സുരക്ഷ തൊഴിലുടമ ഉറപ്പാക്കണം. ഇൻഷുറൻസ്, പ്രോവിഡന്റ് ഫണ്ട്, രക്ഷിതാക്കൾക്ക് ചികിൽസാ ആനുകൂല്യങ്ങൾ തുടങ്ങിയവയാണ് സാമൂഹിക സുരക്ഷ കോഡിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാമൂഹിക സുരക്ഷ കോഡിൽ ഇൻഷുറൻസ്, പ്രോവിഡന്റ് ഫണ്ട്, രക്ഷിതാക്കൾക്ക് ചികിത്സാ ആനുകൂല്യങ്ങൾ തുടങ്ങിയവയാണ് നിബന്ധനകൾ.

അഞ്ചുവർഷം മുമ്പ് കോഡുകൾ പാർലമെന്റ് പാസാക്കി സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. എന്നാൽ ബിഎംഎസടക്കമുള്ള സംഘടനകൾ പല വ്യവസ്ഥകളിലും എതിർപ്പുന്നയിച്ചതോടെയാണ് പ്രാബല്യത്തിലാക്കൽ താമസമുണ്ടായത്. എന്നാൽ 42 കോടിയലധികം പേരുള്ള അസംഘടിത മേഖലയ്ക്കുൾപ്പെടെ കോഡുകൾ ഗുണംചെയ്യുമെന്നാണ് സര്‍ക്കാരിന്‍റെ അവകാശവാദം. തൊഴിലാളി വിരുദ്ധമെന്നാരോപിച്ച് ട്രേഡ് യൂണിയനുകൾ രാജ്യവ്യാപക പണിമുടക്കും നടത്തിയിരുന്നു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *