Home / Uncategorized / ‘ഇരയുമല്ല അതിജീവിതയുമല്ല ഒരു സാധാരണ മനുഷ്യ ജീവി,’ വൈകാരിക കുറിപ്പുമായി ആക്രമിക്കപ്പെട്ട നടി

‘ഇരയുമല്ല അതിജീവിതയുമല്ല ഒരു സാധാരണ മനുഷ്യ ജീവി,’ വൈകാരിക കുറിപ്പുമായി ആക്രമിക്കപ്പെട്ട നടി

ഇരയുമല്ല അതിജീവിതയുമല്ല, ഒരു സാധാരണ മനുഷ്യ ജീവി എന്ന കുറിപ്പുമായി ആക്രമിക്കപ്പെട്ട നടി. തന്റെ സോഷ്യൽ മീഡിയ പേജിലാണ് ജീവിക്കാൻ അനുവദിക്കൂ എന്നുള്ള പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. നടിയുടെ പോസ്റ്റിന്റെ പൂർണ രൂപം താഴെ:

ഞാൻ ചെയ്ത തെറ്റ്. എനിക്കെതിരെ ഒരു ആക്രമം നടന്നപ്പോൾ അതപ്പോൾ തന്നെ പോലീസിൽ പരാതിപ്പെട്ടത്. നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്!!! അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു, പിന്നീട് എപ്പോഴെങ്കിലും ആ വീഡിയോ പുറത്ത് വരുമ്പോൾ ഇത് എന്തുകൊണ്ട് അന്നേ പോലീസിൽ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.

20 വർഷം ശിക്ഷയ്ക്ക് വിധിച്ച് ജയിലിൽ പോയ രണ്ടാം പ്രതി പോകുന്നതിന് മുൻപേ ഒരു വീഡിയോ എടുത്തത് കണ്ടു. അതിൽ ഞാനാണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു!!!

ഇത്തരം വൈകൃതങ്ങൾ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങൾക്കോ, നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ!!! Not a victim, not a survivor, just a simple human being!!! let me live എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ ഡിസംബർ 8 ന് വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഒന്നാം പ്രതി പൾസർ സുനി മുതൽ ആറ് വരെയുള്ള പ്രതികൾക്ക് 20 വർഷം തടവും വിധിച്ചിരുന്നു. എന്നാൽ വിധിക്ക് ശേഷം ദിലീപ് ഫാൻസ്‌ കടുത്ത സൈബർ ആക്രമണമാണ് നടിക്കും അവരെ പിന്തുണയ്ക്കുന്നവർക്കുമെതിരെ നടത്തിയത്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *