Skip to content
Hot News

ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ ആരോപണം: കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു; വിശദമായ അന്വേഷണത്തിന് ശുപാർശ

വോട്ടിന് നോട്ട്; ബിജെപിയുടെത് ഗുരുതരചട്ടലംഘനമെന്ന് കെസി വേണുഗോപാല്‍ എംപി

വോട്ടർക്ക് പണം നൽകിയെന്ന ആരോപണം; അപ്രതീക്ഷിത അടിയേറ്റ് ശോഭയും ബിജെപിയും, ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ

‘തരത്തിൽ പോയി കളിക്ക് നികേഷേ,’ പരിപ്പ് എടുക്കും പരാമർശത്തിൽ മറുപടിയുമായി ദീപ്‌തി മേരി വർഗീസ്

പാലക്കാട് വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജെപി പ്രവർത്തകർക്കെതിരെ ദൃശ്യങ്ങളുമായി കോൺഗ്രസ്

പ്രളയം മനുഷ്യ നിർമ്മിതം: സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മാത്യു കുഴൽനാടൻ

Feel the pulse of Kerala!

Main Menu

Kerala News Pulse

Now, to get the latest news updates from Kerala instantly, there is ‘Kerala News Pulse’. News from various sectors like politics, cinema, sports, technology, etc., will reach your fingertips with accuracy and reliability. The latest updates — all in a single message. Feel the pulse of Kerala, stay connected with us.

Social Icons

Facebook1,750FansLikeX (Twitter)759FollowersFollowInstagram2,500FollowersFollowPinterest1,365FollowersPinYoutube2,700SubscribersSubscribeTiktok2,900FollowersFollowTelegram2,000MembersJoinSoundcloud1,963FollowersFollowVimeo1,254FollowersFollowDribbble3,520FollowersFollow
  • Home
  • Kerala
  • Natioanl
  • Global
  • Movies
  • Sports
  • Life
Thursday, April 16, 2026
Home / Politics / ‘കേരള സ്റ്റോറി’ ടീസർ പിൻവലിക്കാമെന്ന് നിർമ്മാതാക്കൾ; ഹൈക്കോടതി നാളെ സിനിമ കാണും
  • Kerala
  • Politics

‘കേരള സ്റ്റോറി’ ടീസർ പിൻവലിക്കാമെന്ന് നിർമ്മാതാക്കൾ; ഹൈക്കോടതി നാളെ സിനിമ കാണും

By Kerala News Pulse
No Comments
February 24, 2026 12:40 pm

വിവാദ ചലച്ചിത്രം ‘ദ കേരള സ്റ്റോറി 2’ ന്റെ ടീസർ പിൻവലിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് നിർമാതാക്കൾ. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെ ടീസർ പിൻവലിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതിന് മറുപടിയായാണ് ടീസർ പിൻവലിക്കാമെന്ന് നിർമാതാക്കൾ അറിയിച്ചത്.

സിനിമയിലെ ഉള്ളടക്കം വസ്തുതാവിരുദ്ധമാണെന്നും ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വച്ചുള്ള പ്രചാരണമാണ് ചിത്രമെന്നും ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ മതേതര പ്രതിച്ഛായയെ തകർക്കുന്ന രീതിയിലുള്ള ദൃശ്യങ്ങളും സംഭാഷണങ്ങളും സിനിമയിലുണ്ടെന്നാണ് ഹർജിയിലെ പ്രധാന വാദം.

സംസ്ഥാനത്തെ പെൺകുട്ടികളെ മതം മാറ്റി ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നു എന്ന സിനിമയിലെ വാദം തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് ഹർജിയിൽ പറയുന്നു. ഇത്തരം സിനിമകൾ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുമെന്നും സമാധാന അന്തരീക്ഷം തകർക്കുമെന്നും ചൂണ്ടിക്കാട്ടി സിനിമയുടെ പ്രദർശനം തടയണമെന്നാണ് ആവശ്യം. സിനിമ ഒരു കലാരൂപം എന്നതിലുപരി രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനുള്ള ആയുധമായി മാറുകയാണെന്നും ഇവർ വാദിക്കുന്നു.

അതേസമയം, ആവിഷ്കാര സ്വാതന്ത്ര്യത്തെ തടയാൻ കഴിയില്ലെന്നും സെൻസർ ബോർഡ് അംഗീകരിച്ച സിനിമ പ്രദർശിപ്പിക്കാൻ അനുമതി നൽകണമെന്നുമാണ് അണിയറ പ്രവർത്തകരുടെ നിലപാട്. സിനിമ കണ്ട ശേഷം ഇതിൽ വിദ്വേഷപരമായ കാര്യങ്ങൾ ഉണ്ടോ എന്ന് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി നാളെ സിനിമ കാണും.

അതേസമയം, സിനിമയുടെ ഡൽഹിയിൽ നടന്ന പ്രമോഷനും പാളി. സിനിമയുടെ പ്രചാരണാർത്ഥം ഡൽഹിയിൽ ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ ലവ് ജിഹാദ് ഇരകളെന്ന് പറഞ്ഞ് കൊണ്ട് വന്നത് മലയാളികൾ അല്ലാത്ത സ്ത്രീകളെയാണ്. മാധ്യമ പ്രവർത്തകർ ഇത് ചോദ്യം ചെയ്തതോടെ കൃത്യമായ ഉത്തരം നൽകാതെ അണിയറ പ്രവർത്തകർ മുങ്ങുകയായിരുന്നു.

Share Article
Tagged:High CourtKerala Story 2Kerala Story TeaserPetitioner Kerala StorySreedev NamboothiriThe Kerala Story
Previous Article

‘അയല്‍ സംസ്ഥാനത്ത് കാര്‍ ഫാക്ടറി വരുമ്പോള്‍ കേരളത്തില്‍ വന്നത് മിന്നല്‍ ബ്രാന്‍ഡി,’ കെസി വേണുഗോപാല്‍

Next Article

ആറ്റുകാൽ പൊങ്കാല: ഡ്യൂട്ടികളുമായി സഹകരിക്കും; നിസ്സഹകരണ സമരം തുടരുമെന്ന് കെ.ജി.എം.ഒ.എ

Kerala News Pulse

Related Posts

ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ ആരോപണം: കളക്ടർ റിപ്പോർട്ട് ...
April 8, 2026
വോട്ടിന് നോട്ട്; ബിജെപിയുടെത് ഗുരുതരചട്ടലംഘനമെന്ന് കെസി വേണുഗോപാല ...
April 8, 2026
വോട്ടർക്ക് പണം നൽകിയെന്ന ആരോപണം; അപ്രതീക്ഷിത അടിയേറ്റ് ശോഭയും ബിജ ...
April 8, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Social Icons

Facebook1,000FansLikeX (Twitter)1,000FollowersFollowInstagram1,000FollowersFollow

Featured Posts

1
ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ ആരോപണം: കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു; വിശദമായ അന്വേഷണത്തിന് ശുപാർശ
April 8, 2026
2
വോട്ടിന് നോട്ട്; ബിജെപിയുടെത് ഗുരുതരചട്ടലംഘനമെന്ന് കെസി വേണുഗോപാല്‍ എംപി
April 8, 2026
3
വോട്ടർക്ക് പണം നൽകിയെന്ന ആരോപണം; അപ്രതീക്ഷിത അടിയേറ്റ് ശോഭയും ബിജെപിയും, ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ
April 8, 2026
The Kerala News Pulse
Email: info@keralanewspulse.com

Category List

  • Automobiles(1)
  • Blog(6)
  • Business(3)
  • Economy(9)
  • Fashion(1)
  • Featured(21)
  • Global(6)
  • Health(19)
  • Innovation(3)
  • Kerala(539)
  • Politics(415)
  • Science(1)
  • Technology(4)
  • Uncategorized(57)

Featured Posts

1
ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ ആരോപണം: കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു; വിശദമായ അന്വേഷണത്തിന് ശുപാർശ
April 8, 2026
2
വോട്ടിന് നോട്ട്; ബിജെപിയുടെത് ഗുരുതരചട്ടലംഘനമെന്ന് കെസി വേണുഗോപാല്‍ എംപി
April 8, 2026
3
വോട്ടർക്ക് പണം നൽകിയെന്ന ആരോപണം; അപ്രതീക്ഷിത അടിയേറ്റ് ശോഭയും ബിജെപിയും, ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ
April 8, 2026
Copyright © 2026 | Terms of use | Privacy Policy | Powered by News Magazine X