Home / Uncategorized / ഫോണുകളിൽ സഞ്ചാർ സാത്തി ആപ്പ് നിർബന്ധമാക്കിയ ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു

ഫോണുകളിൽ സഞ്ചാർ സാത്തി ആപ്പ് നിർബന്ധമാക്കിയ ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു

പുതിയ മൊബൈൽ ഫോണുകളിൽ ‘സഞ്ചാർ സാത്തി’ ആപ്പ് നിർബന്ധമായും പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്ന ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. സൈബർ തട്ടിപ്പുകൾ തടയുമെന്ന് അവകാശപ്പെട്ട് കേന്ദ്ര സർക്കാർ അവതരിപ്പിച്ച സഞ്ചാർ സാത്തി ആപ്പ്, ഫോൺ നിർമ്മാതാക്കൾ തന്നെ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത് നൽകണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഇത് പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും സർക്കാരിന് ജനങ്ങളെ നിരീക്ഷിക്കാനാണെന്നും ചൂണ്ടിക്കാട്ടി
പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ആപ്പിൾ ഉൾപ്പെടെയുള്ള കമ്പനികളും വിയോജിപ്പ് അറിയിച്ചിരുന്നു.

ആപ്പ് ഉപയോഗിക്കുന്നത് പൂർണ്ണമായും ഉപഭോക്താവിന്റെ താൽപ്പര്യത്തിന് വിടുകയാണെന്നും, ആവശ്യമില്ലെങ്കിൽ ഫോണിൽ നിന്ന് നീക്കം ചെയ്യാമെന്നും ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആപ്പ് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറു ലക്ഷത്തോളം പേരാണ് ആപ്പ് ഡൗൺലോഡ് ചെയ്തത്. ഇതോടെ ആകെ ഉപയോക്താക്കളുടെ എണ്ണം 1.4 കോടിയായി. ജനങ്ങൾ സ്വമേധയാ ആപ്പ് സ്വീകരിക്കുന്ന സാഹചര്യത്തിൽ നിർബന്ധിത ഇൻസ്റ്റാളേഷന്റെ ആവശ്യമില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.

Tagged:

Leave a Reply

Your email address will not be published. Required fields are marked *